Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓപ്പറേഷന്‍ ജാവ' നിര്‍മ്മാതാക്കളുടെ പുത്തന്‍ പടം, പുതിയ വിവരങ്ങള്‍

'ഓപ്പറേഷന്‍ ജാവ' നിര്‍മ്മാതാക്കളുടെ പുത്തന്‍ പടം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 8 ഫെബ്രുവരി 2022 (09:56 IST)
ഒരു കുപ്രസിദ്ധ പയ്യന്‍, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം നിര്‍മ്മാതാക്കളായ വി സിനിമാസ് ഇന്റര്‍നാഷണല്‍ പുതിയ സിനിമയുമായി എത്തുന്നു. ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 10/02/22 ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
 
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തുരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്ന സൗദി വെള്ളക്ക ഒരുങ്ങുകയാണ്.തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രീ ടൈം കിട്ടിയാല്‍ രണ്ട് പെഗ് അടിക്കണം, പുകവലി അമ്മയ്ക്ക് ഇഷ്ടമല്ല, മുറുക്കി മുറുക്കി പല്ലും നാക്കും ചുമന്നു; തന്റെ ദുശീലങ്ങളെ കുറിച്ച് ജഗതിയുടെ വാക്കുകള്‍