Publish Date: Thu, 03 Feb 2022 (09:12 IST)
Updated Date: Thu, 03 Feb 2022 (09:15 IST)
ചിന്തിക്കാനുണ്ട്...ചിരിക്കാനുണ്ട്...തിരുത്താനുണ്ട്.. സൗദി വെള്ളക്ക എങ്ങനെയുള്ള സിനിമയായിരിക്കുമെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ട് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തുരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്.
ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം ആണെന്നും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.