Select Your Language

Notifications

webdunia
webdunia
webdunia
webdunia

New Malayalam Release: വലിയ താരനിരയില്ല, തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ 'പത്മ'യും 'ഇലവീഴാപൂഞ്ചിറ'യും, ട്രെയിലറുകള്‍ കാണാം

New Malayalam Release: വലിയ താരനിരയില്ല, തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ 'പത്മ'യും 'ഇലവീഴാപൂഞ്ചിറ'യും, ട്രെയിലറുകള്‍ കാണാം

കെ ആര്‍ അനൂപ്

, വെള്ളി, 15 ജൂലൈ 2022 (08:53 IST)
വലിയ താരനിരയില്ലാതെ തിയേറ്ററുകളില്‍ ഇന്ന് എത്തുന്ന രണ്ട് മലയാള ചിത്രങ്ങളാണ് 'പത്മ'യും 'ഇലവീഴാപൂഞ്ചിറ'യും.
 
പത്മ
ജൂലൈ 15ന് പ്രദര്‍ശനത്തിനെത്തുന്ന അനൂപ് മേനോന്‍ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിനിമയില്‍ മികച്ച പ്രകടനമാണ് നടി സുരഭി ലക്ഷ്മി കാഴ്ചവെക്കുന്നത്.
അനൂപ് മേനോന്‍ പത്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
ഇലവീഴാപൂഞ്ചിറ
 
സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ഇന്നുമുതല്‍ തിയറ്ററുകളിലേക്ക്.ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു.വിഷ്വലുകള്‍ പോലെ തന്നെ ശബ്ദത്തിനും പ്രാധാന്യം നല്‍കുന്നു ഇലവീഴാപൂഞ്ചിറ. ട്രെയിലര്‍ കാണാം.
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Srinda Photoshoot : കിടിലന്‍ ഫോട്ടോഷൂട്ടുമായി സ്രിന്റ