പുതിയ ഒടിടി റിലീസുകള്‍, നിങ്ങള്‍ കാത്തിരുന്ന സിനിമകള്‍ എത്തിയിട്ടുണ്ട് !

കെ ആര്‍ അനൂപ്
ചൊവ്വ, 21 നവം‌ബര്‍ 2023 (09:15 IST)
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്,ബിലഹരിയുടെ കുടുക്ക്, കുഞ്ചാക്കോ ബോബന്റെ ചാവേര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി എത്തിയതാണ്. അര്‍ജുന്‍ അശോകന്റെ തീപ്പൊരി ബെന്നി, സിദ്ധാര്‍ത്ഥിന്റെ ചിറ്റ,ഷൈന്‍ ടോ ചാക്കോയുടെ അടി, ജോജുവിന്റെ പുലിമട തുടങ്ങിയവയാണ് പുതിയ ഒടിടി റിലീസുകള്‍.

ലിയോ
കാത്തിരിപ്പിനൊടുവില്‍ ലിയോ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 24ന് ഇന്ത്യയിലും ആഗോളതലത്തില്‍ നവംബര്‍ 28-നും ലിയോ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി സിനിമയ്ക്ക് റിലീസ് ഉണ്ട്.
 
അടി
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണ് അടി.ഏപ്രില്‍ 14ന് വിഷു റിലീസ് ആയി എത്തിയ ചിത്രം ഒടുവില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 24ന് സീ 5ലൂടെ സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും.പ്രശോഭ് വിജയനാണ് സംവിധായകന്‍. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.
 
പുലിമട
ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ നവംബര്‍ 23 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിന് എത്തും.

തീപ്പൊരി ബെന്നി
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സിനിമ ഒ.ടി.ടി റിലീസായി. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സിനിമ കാണാന്‍ ആകുക.
 
 ചിറ്റ
സിദ്ധാര്‍ത്ഥിന്റെ തമിഴ് ചിത്രം ചിറ്റ ഒടിടിയിലെത്തി. വലിയ രീതിയില്‍ തിയേറ്ററുകളില്‍ ആളുകളെ ആകര്‍ഷിച്ച സിനിമയായിരുന്നു ഇത്. ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു കുട്ടിയും അവളുടെ ഇളയച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.എസ്.യു. അരുണ്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നിമിഷ സജയനാണ് നായിക. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments