നടൻ വിനോദ് തോമസിന്റെ മരണത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നു. നേരത്തെ മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിഭാഗം കാറിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കാറിൽ തകരാർ ഒന്നും ഇവർക്ക് കണ്ടെത്താനായില്ല. വിദഗ്ധരായ മെക്കാനിക് എൻജിനീയർമാരെ എത്തിച്ച പരിശോധിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്.
ശനിയാഴ്ച വൈകിട്ടായിരുന്നു പാമ്പാടിയിലെ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം കാർബൺ മോണോക്‌സൈഡ് ഉള്ളിൽ ചെന്നതായിരുന്നു. ഇക്കാര്യം പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തിയത്. എന്നാൽ പരിശോധനയിൽ ഫോറൻസിക് വിഭാഗത്തിന് കാറിനുള്ളിൽ കാർബൺ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയാണെന്ന് കണ്ടെത്താൻ ആയില്ല.വിനോദ് തോമസിന്റെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും.