Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപമാനിക്കപ്പെട്ട ഞാൻ ഉൾപ്പടെ എലാവർക്കും വേണ്ടി, മൻസൂർ അലിഖാനെതിരെ നടപടിയെടുക്കുമെന്ന് ഖുശ്ബു

Kushbu sundar
, തിങ്കള്‍, 20 നവം‌ബര്‍ 2023 (18:39 IST)
നടി തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ നടപടിയുണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബു സുന്ദര്‍. ഇത്തരം വൃത്തിക്കെട്ട ചിന്താഗതിയുള്ള ആളുകളെ വെറുതെ വിടാനാകില്ലെന്നും ഇത്തരക്കാര്‍ സമൂഹത്തിന് തന്നെ ചീത്തപ്പേരാണെന്നും ഖുശ്ബു എക്‌സില്‍ കുറിച്ചു.
 
ഞാന്‍ ഈ വിഷയത്തില്‍ തൃഷയ്‌ക്കൊപ്പം നില്‍ക്കുന്നു. ഇത്രയും വൃത്തിക്കെട്ട മനസ്സുള്ള ആര്‍ക്കും രക്ഷപ്പെടാനാകില്ല. ഞാന്‍ ഉള്‍പ്പടെ അയാളുടെ വൃത്തിക്കെട്ട സംസാരത്തിന് ഇരയായ എല്ലാ സഹപ്രവര്‍ത്തകരോടൂം പിന്തുണ പ്രഖ്യാപിക്കുന്നു. സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്ക് മാന്യത കൊണ്ടുവരാനും വേണ്ടി നമ്മള്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടുമ്പോള്‍ ഇത്തരം പുരുഷന്മാര്‍ സമൂഹത്തിന് തന്നെ ദോഷമാണ്. ഖുശ്ബു കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം അപ്‌ഡേറ്റ്, ചിത്രീകരണ വിവരങ്ങള്‍