Onam OTT Releases: ഒടിടിയിലും ഓണം മൂഡ്, ഈ ആഴ്ചയിലെ റിലീസുകൾ

ഇത്തവണ തിയേറ്ററുകളില്‍ മാത്രമല്ല ഒടിടിയിലും ഓണക്കാലം കളറാക്കാന്‍ നിരവധി ചിത്രങ്ങളാണ് ഇറങ്ങുന്നത്.

അഭിറാം മനോഹർ
ബുധന്‍, 27 ഓഗസ്റ്റ് 2025 (17:15 IST)
അത്തം ആയതോടെ മലയാളികളാകെ ഓണം മൂഡിലാണ്. പൂക്കളമിട്ടും ഓണക്കോടികള്‍ ഉടുത്തും ഓണസദ്യ ഒരുക്കിയുമെല്ലാം കുടുംബങ്ങള്‍ ആഘോഷത്തിലാണ്. വരും ദിവസങ്ങളില്‍ തിയേറ്ററുകളില്‍ പുതിയ സിനിമകളെത്തുന്നതോടെ ഓണം കളറായി മാറും. ഇത്തവണ തിയേറ്ററുകളില്‍ മാത്രമല്ല ഒടിടിയിലും ഓണക്കാലം കളറാക്കാന്‍ നിരവധി ചിത്രങ്ങളാണ് ഇറങ്ങുന്നത്.
 
കിങ്ഡം
 
വിജയ് ദേവരകൊണ്ട നായകനായെത്തിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ സിനിമയായ കിങ്ഡം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. ഭാഗ്യശ്രീ ബോർസെ നായികയായ സിനിമയില്‍ മലയാളിയായ വെങ്കിടേഷ് പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നു. തിയേറ്ററുകളിലും വിജയമാകാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു.
 
4.5 ഗ്യാങ്
 
ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവറാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന കൃഷാന്ത് സംവിധാനം ചെയ്ത സീരീസ് ഈ മാസം 29ന് സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. മലയാളം, തെലുങ്ക്,ഹിന്ദി,തമിഴ് ഭാഷകളില്‍ സീരീസ് കാണാനാകും.
 
മെട്രോ ഇന്‍ ദിനോ
 
അനുരാഗ് ബസു സംവിധാനം ചെയ്ത മെട്രോ ഇന്‍ ദിനോ ഓഗസ്റ്റ് 29ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് ആരംഭിക്കുന്നു. ആദിത്യ റോയ് കപൂര്‍, സാറ അലി ഖാന്‍, അലി ഫസല്‍, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെന്‍ ശര്‍മ, പങ്കജ് ത്രിപാഠി, അനുപം ഖേര്‍, നീന ഗുപ്ത, ശാശ്വതാ ചാറ്റര്‍ജി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്.
 
വാസന്തി
 
 അന്‍പതാമത് കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച സിനിമയില്‍ സ്വാസികയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നു. ഓഗസ്റ്റ് 28 മുതല്‍ സിനിമ മനോരമ മാക്‌സില്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാവും.
 
സോങ്‌സ് ഓഫ് പാരഡൈസ്
 
സഭ ആസാദ്, സോണി റസ്ദാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ കശ്മീരി ഗായികയായ രാജ് ബീഗത്തിന്റെ കഥയാണ് പറയുന്നത്. ഓഗസ്റ്റ് 29ന് ആമസോണ്‍ പ്രൈമില്‍ സിനിമ ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments