ഇന്ത്യൻ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി ചെയ്യുന്ന ചിത്രമാണ് വാരണാസി. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങ് കഴിഞ്ഞ ദിവസം പ്രൗഢഗംഭീരമായിട്ടാണ് നടന്നത്.
മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് വില്ലൻ. ചിത്രത്തിന്റെ ഗ്ലംപസിനെല്ലാം വലിയ സ്വീകരണമാണ് ലഭിക്കുന്നത്. 30 കോടിയാണ് പ്രിയങ്ക ചോപ്ര ഈ സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം. ഇന്ത്യൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക മാറിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പ്രിയങ്ക ചോപ്രയായിരുന്നു സെന്റർ ഓഫ് ദ അട്രാക്ഷൻ. ലഹങ്കയിൽ ട്രഡീഷണൽ ലുക്കിലാണ് പ്രിയങ്ക ചോപ്ര എത്തിയത്. കണ്ടു നിന്നവരുടെ എല്ലാം ശ്രദ്ധയും തന്നിലേക്ക് ആകർഷിക്കും വിധം സുന്ദരിയായിരുന്നു നടി. ആ സൗന്ദര്യത്തിൽ ഭർത്താവും ഗായകനുമായ നിക്ക് ജോനസ് മയങ്ങിപ്പോകുന്നതിൽ എന്താണിത്ര അത്ഭുതം.
പ്രിയങ്കയുടെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് നിക്ക് ജോനസ് പറഞ്ഞത് എന്റേ ഡേസി ഗേൾ, ശ്വാസം നിലച്ചുപോയി എന്നാണ്. പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങൾക്കൊപ്പം വാരണാസിയുടെ ടൈറ്റിൽ പോസ്റ്ററും ഹോളിവുഡ് ഗായകന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നു.