Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധനുഷിന്റെ സിനിമയാണെങ്കിലും വഴങ്ങില്ലേ?'; നടന്റെ മാനേജർക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യ

Actress Manya

നിഹാരിക കെ.എസ്

, ബുധന്‍, 19 നവം‌ബര്‍ 2025 (09:56 IST)
തമിഴ് നടൻ ധനുഷിന്റെ മാനോജർക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യ ആനന്ദ്. തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മന്യ ആനന്ദ്. ധനുഷിന്റെ മാനേജർ ശ്രേയസിനെതിരെയാണ് മന്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 
 
ധനുഷിന്റെ സിനിമയിലേക്ക് എന്ന് പറഞ്ഞാണ് അയാൾ തന്നെ ബന്ധപ്പെട്ടതെന്നും മന്യ പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്യയുടെ ആരോപണം. ധനുഷിന്റെ സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞ്, ധനുഷിന്റെ മാനജേർ ശ്രേയസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ തന്നെ വിളിച്ചതെന്നാണ് മന്യ പറയുന്നത്.
 
ഗ്ലാമറസ് വേഷമാണെങ്കിൽ താൻ ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞു. നല്ല കഥാപാത്രമാണെങ്കിൽ മാത്രം ചെയ്യാം എന്നായിരുന്നു തന്റെ പ്രതികരണമെന്നും നടി പറയുന്നു. നല്ല വേഷമാണെന്നും പക്ഷെ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്നും അയാൾ ആവശ്യപ്പെട്ടു. എന്നാൽ താൻ അതിനൊന്നും വഴങ്ങില്ലെന്ന് വ്യക്തമാക്കി. ഇതിന് അയാൾ നൽകിയ മറുപടി ധനുഷിന്റെ സിനിമയാണെങ്കിലും വഴങ്ങില്ലേ എന്നായിരുന്നുവെന്നും മന്യ പറയുന്നു. അയാൾ തനിക്ക് തിരക്കഥ അയച്ചു തന്നുവെങ്കിലും താനത് വായിച്ചില്ലെന്നാണ് മന്യ പറയുന്നത്.
 
''ഞാൻ അത് വായിച്ചില്ല. ഞാൻ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഞങ്ങൾ ആർട്ടിസ്റ്റുകളാണ്. വേറേയും ജോലികൾ ചെയ്യുന്നുണ്ട്. ഞങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചോളൂ. അതല്ലാതെ മറ്റൊന്നും ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കരുത്. നിങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാൽ പിന്നെ ഞങ്ങളെ വിളിക്കുക വേറെ പേരാകും. ആളുകൾ ഈ പാറ്റേൺ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്താൽ നന്നാകുമെന്ന് തോന്നുന്നു'' എന്നും മന്യ പറയുന്നു.
 
താരത്തിന്റെ ആരോപണത്തോട് ധനുഷോ അദ്ദേഹത്തിന്റെ മാനേജർ ശ്രേയസോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ആ രണ്ട് കാരണങ്ങൾ കൊണ്ട് ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല: ഗീവർഗീസ് കൂറിലോസ്