Publish Date: Thu, 27 Jan 2022 (08:47 IST)
Updated Date: Thu, 27 Jan 2022 (08:51 IST)
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് 'നൈറ്റ് ഡ്രൈവ്'.ഇത്തവണ വ്യത്യസ്തമായ പരീക്ഷണവുമായി എത്തുകയാണ് സംവിധായകന്‍ വൈശാഖ്.റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിയിലാണ് ചിത്രീകരിച്ചത്.
റിലീസ് വൈകാന്‍ ഇടയില്ല. വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്ന് നടന്‍ റോഷന്‍ മാത്യു. ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.