Webdunia - Bharat's app for daily news and videos

Install App

Nisha Uppum Mulakum; 25 വർഷമായി ഞാനിവിടെ ഉണ്ട്, ആരേക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ല: നിഷ സാരം​ഗ്

1999 തൊട്ട് അഭിനയരം​ഗത്തുണ്ട് നിഷ സാരം​ഗ്.

നിഹാരിക കെ.എസ്
ബുധന്‍, 16 ജൂലൈ 2025 (15:26 IST)
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണമുറിയിൽ വരവേൽപ്പ് ലഭിച്ച നടിയാണ് നിഷ സാരം​ഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നടിയുടെ കരിയറിൽ വഴിത്തിരിവായി. ഉപ്പും മുളകും സമയത്ത് തന്നെ സിനിമകളിലൂടെയും നിഷ സാരംഗ് പ്രേക്ഷകർക്ക് മുൻപിലെത്തി. 1999 തൊട്ട് അഭിനയരം​ഗത്തുണ്ട് നിഷ സാരം​ഗ്. 
 
അതേസമയം തനിക്കെതിരെ പ്രവർത്തിച്ചവർ ഇൻഡസ്ട്രിയിലുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് നടി. അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ പലപ്പോഴും അപവാദ പ്രചാരണങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് നിഷ പറയുന്നു. വര്ഷങ്ങളായി അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും കാലമായിട്ടും ആരേക്കൊണ്ടും ഒരു മോശം അഭിപ്രായവും പറയാൻ ഇടയാക്കിയിട്ടില്ലെന്നും പറഞ്ഞ നിഷ, അതിൽ തനിക്ക് അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു.
 
“അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ് താൻ. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങൾ ചിലർ പറയുമ്പോൾ ചിലപ്പോൾ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് നിഷ സാരം​ഗ് പറഞ്ഞു. ഒരിക്കൽ ഒരു സെറ്റിൽ ഒരു ടെക്‌നീഷ്യൻ കമ്മീഷൻ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ ഞാൻ പ്രതികരിച്ചു”.
 
“അയാൾ ഒരു സുഖമില്ലാത്തയാൾ ആയിരുന്നു. ഒരാൾ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടർച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു”, നടി കൂട്ടിച്ചേർത്തു.
 
“1999 തൊട്ട് താൻ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും നിഷ സാരം​ഗ് അഭിമുഖത്തിൽ പറഞ്ഞു. ആ അഭിമാനം ഉള്ളിടത്തോളം കാലം തനിക്ക് ആരുടേയും മുന്നിൽ തല കുനിക്കേണ്ട അവസ്ഥയില്ലെന്നും” താരം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി നാറ്റോ

Karkidakam: നാളെ കര്‍ക്കിടകം ഒന്ന്

ഒരു ഒത്തുതീര്‍പ്പിനും ഇല്ല, നിമിഷപ്രിയയ്ക്ക് മാപ്പില്ല, കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്‍, അനുനയ ചര്‍ച്ചകള്‍ തുടരും

കീം പ്രവേശനം: കേരളം ഉടൻ അപ്പീൽ നൽകിയേക്കില്ല, കേരള സിലബസ് പഠിക്കുന്നവരുടെ പ്രശ്നം കോടതിയെ ബോധ്യപ്പെടുത്തും

നിർബന്ധിത സൈനിക സേവനത്തിൽ നെതന്യാഹുവിന് കാലിടറിയോ?, മുന്നണി വിടുമെന്ന് സഖ്യകക്ഷികൾ, പുതിയ പ്രതിസന്ധി

അടുത്ത ലേഖനം
Show comments