Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

‘കങ്കുവ’ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖത്തോടെ നിഷാദ്: വിശ്വസിക്കാനാകാതെ സിനിമാ ലോകം

Nishad Yousaf

നിഹാരിക കെ എസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (11:10 IST)
എഡിറ്റർ നിഷാദ് യൂസഫിന്റെ (43) അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് മലയാള സിനിമ. മാറുന്ന സിനിമകളുടെ മാറുന്ന മുഖമായി മാറിയ നിരവധി സിനിമകളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ചാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 
 
2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഏവരെയും വേദനയിലാഴ്ത്തി നിഷാദ് വിട പറയുന്നത്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെയും എഡിറ്റർ നിഷാദ് ആയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അടിപൊളി മനുഷ്യനാണ് അയാൾ, സീറോ ഈഗോ': മലയാളികളുടെ സൂപ്പർ കൂൾ നടനെ പുകഴ്ത്തി വിജയ് സേതുപതി