Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ദുല്‍ഖറിനൊപ്പം കിടിലന്‍ വേഷം, ആ ചിരിയില്‍ മലയാളി ഫ്‌ളാറ്റ്; താരത്തെ മനസിലായോ

Nithya Mene
, ചൊവ്വ, 29 ജൂണ്‍ 2021 (10:31 IST)
നിറചിരിയുമായി മലയാളികളുടെ മനസ് കീഴക്കിയ പ്രമുഖ താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ഒറ്റ നോട്ടത്തില്‍ തന്നെ ആളെ മനസിലാകും. കാരണം, ഇപ്പോഴത്തെ രൂപവും കുട്ടിക്കാല മുഖവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഈ ചിത്രത്തില്‍ തോന്നുന്നില്ല. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച നിത്യ മേനോന്റെ ബാല്യകാല ചിത്രമാണിത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം തിയറ്ററുകളിലെത്തിയ ഉസ്താദ് ഹോട്ടലിലൂടെയാണ് നിത്യ മേനോന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് ഉസ്താദ് ഹോട്ടലില്‍ നിത്യ അഭിനയിച്ചത്. ചിത്രത്തിലെ 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി..' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന നിത്യയെ പിന്നീട് മലയാളി തങ്ങളുടെ ഇഷ്ടതാരമാക്കി. 
webdunia
 
എട്ടാം വയസ്സില്‍ ബാലതാരമായാണ് നിത്യ സിനിമയിലെത്തുന്നത്. 'ദ മങ്കി ഹു ന്യൂ റ്റൂ മച്ച്' എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ തബുവിന്റെ സഹോദരിയുടെ വേഷമായിരുന്നു നിത്യ അവതരിപ്പിച്ചത്. പിന്നീട് 2006ല്‍ കന്നട സിനിമകളില്‍ പ്രത്യക്ഷപ്പെട്ട നിത്യയുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം 'ആകാശഗോപുരം' ആയിരുന്നു. കേരള കഫേ, അപൂര്‍വ്വരാഗം, അന്‍വര്‍, ഉറുമി, മകരമഞ്ഞ്, വയലിന്‍, ബാച്ച്‌ലര്‍ പാര്‍ട്ടി, ബാംഗ്ലൂര്‍ ഡേയ്‌സ്, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിലും നിത്യ അഭിനയിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നിത്യ കഴിവ് തെളിയിച്ചിട്ടുണ്ട്. നിത്യ മേനോന്‍-ദുല്‍ഖര്‍ സല്‍മാന്‍ ജോഡി യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. 

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടല്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ദുല്‍ഖാര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. തിലകനും ദുല്‍ഖറും ഒരുമിച്ചുള്ള സീനുകളെല്ലാം വലിയ ശ്രദ്ധനേടി. നിത്യ മേനോന്‍ ആണ് ഉസ്താദ് ഹോട്ടലില്‍ നായികയായി അഭിനയിച്ചത്. സിദ്ധിഖ്, മണിയന്‍പിള്ള രാജു, മാമ്മുക്കോയ, ആസിഫ് അലി തുടങ്ങിയവരും ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പന്‍ നേട്ടം, മിഷന്‍ സി ഹിന്ദി ഡബ്ബഡ് പതിപ്പ് വന്‍തുകയ്ക്ക് വിറ്റുപോയി !