Webdunia - Bharat's app for daily news and videos

Install App

Saturday Night Teaser: 'എന്റെ ലൈഫിലേക്ക് ഇനി ഒരുത്തനും വന്നു പോകരുത്' ആ സൗഹൃദം തകരുന്നു ! കളര്‍ഫുള്‍ ടീസറുമായി സാറ്റര്‍ഡെ നൈറ്റ്

നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ട് വീണ്ടും സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ മുഴുനീള എന്റര്‍ടെയ്ന്‍മെന്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല

Webdunia
ശനി, 27 ഓഗസ്റ്റ് 2022 (19:56 IST)
Saturday Night Teaser: ആരാധകര്‍ക്ക് വലിയ പ്രതീക്ഷയേകി റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡെ നൈറ്റിന്റെ ടീസര്‍. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് മികച്ച അഭിപ്രായമാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രസകരമായ സൗഹൃദത്തിന്റെ കഥയാണ് പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ട് വീണ്ടും സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ മുഴുനീള എന്റര്‍ടെയ്ന്‍മെന്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു ഫെസ്റ്റിവല്‍ മൂഡില്‍ കഥ പറയുന്ന ചിത്രമായിരിക്കും സാറ്റര്‍ഡെ നൈറ്റ് എന്ന് വ്യക്തമാക്കുന്നതായിരുന്നു നേരത്തെ പുറത്തുവന്ന പോസ്റ്റര്‍. 

ചിത്രത്തില്‍ സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ ഒന്നിക്കുന്നു. നവീന്‍ ഭാസ്‌കറാണ് 'സാറ്റര്‍ഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 17-ന് പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം. 
 
തിരക്കഥ: നവീന്‍ ഭാസ്‌കര്‍, ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി ശിവനടേശ്വരന്‍, സംഗീതം:  ജേക്ക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന്‍ എം. ആര്‍, ആക്ഷന്‍ ഡിറക്ടേഴ്‌സ്: അലന്‍ അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ്: കാറ്റലിസ്റ്റ്, ഡിസൈന്‍സ്: ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഓ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments