Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷാക്ക് അപ്‌ഡേറ്റ്, കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍

റോഷാക്ക്
റോഷാക്ക് അപ്‌ഡേറ്റ് ഇന്ന് എത്തും. സെക്കന്റ് ലുക്ക് എത്തിയതിന് പിന്നാലെ തുടരെ പുതിയ അപ്‌ഡേറ്റുകള്‍ നല്‍കാന്‍ നിര്‍മ്മാതാക്കളും ശ്രദ്ധിക്കുന്നു.
റോഷാക്ക് മേക്കിങ് വീഡിയോ ഇന്ന് വൈകുന്നേരം 8 മണിക്ക് പുറത്ത് വരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയര്‍പോര്‍ട്ട് തൊട്ട് പിന്തുടര്‍ന്ന് ഫോട്ടോ എടുത്ത ആരാധകനോട് ചിയാന്‍ വിക്രം ചെയ്തത് കണ്ടോ ! ഏതൊരു ആരാധകനും കൊതിക്കുന്ന നിമിഷമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍