Webdunia - Bharat's app for daily news and videos

Install App

പ്രിയ സുഹൃത്തിന്റെ ശവമഞ്ചം തോളിലേറ്റി നിവിന്‍ പോളി; ജന്മദിന ദിവസത്തില്‍ തീരാനഷ്ടം !

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (12:24 IST)
നടന്‍ നിവിന്‍ പോളിയുടെ 39-ാം ജന്മദിനമായിരുന്നു ഇന്നലെ. എന്നാല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിക്കാന്‍ താരത്തിനു സാധിച്ചില്ല. പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് നിവിനെ മാനസികമായി തളര്‍ത്തി. ബാല്യകാലം മുതല്‍ നിവിന്റെ അടുത്ത സുഹൃത്തായിരുന്ന നെവിന്‍ ചെറിയാന്‍ ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന നിവിന്‍ വിപ്രോ ടെക്‌നോളജിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. നടന്‍ സിജു വില്‍സന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നെവിന്‍. 

 
സുഹൃത്തിന്റെ മരണവാര്‍ത്ത അറിയുമ്പോള്‍ നിവിന്‍ പോളി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പാലക്കാട് ആയിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ താരം എറണാകുളത്ത് എത്തി. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് മൃതസംസ്‌കാര ചടങ്ങുകളില്‍ കൂടി പങ്കെടുത്താണ് നിവിന്‍ പിന്നീട് മടങ്ങിയത്. ആലുവ സെയ്ന്റ് ഡൊമിനിക് കത്തോലിക്ക പള്ളി സെമിത്തേരിയില്‍ ആയിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍. 
 
നിറകണ്ണുകളോടെയാണ് നിവിന്‍ പ്രിയ സുഹൃത്തിനെ യാത്രയാക്കിയത്. അന്ത്യചുംബനം നല്‍കിയും ശവമഞ്ചം തോളിലേറ്റിയും നിവിന്‍ പ്രിയ സുഹൃത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ശവസംസ്‌കാരത്തിനിടെ പലപ്പോഴും സങ്കടം സഹിക്കാന്‍ കഴിയാതെ നിവിന്‍ വിതുമ്പി. 
 
ജന്മദിനത്തില്‍ തന്നെ നിവിനെ തേടി ഇങ്ങനെയൊരു ദുഃഖവാര്‍ത്ത എത്തിയതില്‍ ആരാധകര്‍ക്കും വലിയ വിഷമമുണ്ട്. പ്രിയ സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ നിവിന് വേഗം സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. സുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് ജന്മദിനത്തോട് അനുബന്ധിച്ചുള്ള പുതിയ സിനിമകളുടെ പ്രഖ്യാപനം നിവിന്‍ നീട്ടിവെച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

അടുത്ത ലേഖനം
Show comments