Suresh Gopi: എന്നെയും മമ്മൂട്ടിയെയും ആരും അങ്ങനെ വിളിച്ചിട്ടില്ല, ആ ഇമേജ് ഉള്ളത് ആ രണ്ട് നടന്മാർക്ക്: സുരേഷ് ഗോപി
പുതിയ സിനിമയുമായി ബന്ധപ്പെട്ട പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ലെന്ന് നടൻ സുരേഷ് ഗോപി. റൊമാന്റിക് സിനിമകൾ താനും ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആരും തന്നെ വിളിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ പോലെ തന്നെ അത്തരം വിളികൾ വരാത്ത ഒരു മനുഷ്യനാണ് മമ്മൂട്ടിയെന്നും സുരേഷ് ഗോപി പറഞ്ഞു. പുതിയ സിനിമയുമായി ബന്ധപ്പെട്ട പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ സീരിയസ് ആയ പ്രണയങ്ങളാണ് സിനിമയിൽ മമ്മൂട്ടി ചെയ്തിരുന്നത് എന്നും അതുകൊണ്ട് അദ്ദേഹത്തെയും ആരും ലവർ ബോയ് എന്ന് വിളിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മലയാളത്തിലെ റൊമാന്റിക് നായകന്മാരെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു.
എന്നെ ഒരിക്കലും ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല. പക്ഷെ ഞാൻ റൊമാന്റിക് സിനിമകൾ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കും ഒരു റൊമാന്റിക് ഹീറോ ഇമേജ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത്.
ലവർ ബോയ് എന്ന് മമ്മൂക്കയെ ആരും വിളിച്ചിട്ടില്ല. പക്ഷെ പിൻനിലാവ് എന്ന സിനിമയിലൊക്കെ തലകുത്തി മറിഞ്ഞ്, പെണ്ണിനെ ഇംപ്രസ് ചെയ്യാൻ വേണ്ടിയുള്ള വിദ്യകൾ കാണിക്കുന്ന കഥാപാത്രങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ റൊമാൻസിന് ആരാധകർ ഏറെയാണ്. പിന്നെ ചാക്കോച്ചനും അങ്ങനെ ഒരു ഇമേജ് ഉണ്ട്, സുരേഷ് ഗോപി പറഞ്ഞു.