Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭിന്നശേഷിക്കാരനായത് കൊണ്ടുള്ള സഹതാപം വേണ്ട, അന്ന് മകന്റെ വിവാഹത്തിന് റാഷിനെ സിദ്ദിഖ് കൊണ്ടുവന്നു,സാപ്പിയെ ആദ്യമായി നേരില്‍ കാണുന്നത് അന്ന്

Siddique's son passes away

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജൂണ്‍ 2024 (13:13 IST)
നടന്‍ സിദ്ദിഖിന്റെ മൂത്ത മകന്‍ റാഷിന്‍ സിദ്ദിഖിന്റെ (37) മരണവാര്‍ത്ത കേട്ട ദുഃഖത്തിലാണ് സിനിമ ലോകം.ശ്വാസതടസ്സത്തെത്തുടര്‍ന്ന് പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.സാപ്പി എന്നാണ് സ്‌നേഹത്തോടെ സിദ്ദിഖ് അവനെ വിളിക്കാറുള്ളത്. ഇത്തരത്തില്‍ ഒരു പ്രശ്‌നമുള്ളതിനാല്‍ സിദ്ദിഖ് പൊതു ഇടങ്ങളില്‍ ഒന്നും മകനെ കൊണ്ടുവരില്ലായിരുന്നു. 2022 ല്‍ മകന്‍ ഷാഹിന്റെ വിവാഹ ദിവസം സാപ്പിയെ കൂടി സിദ്ദിഖ് വിവാഹ വേദിയില്‍ കൊണ്ടുവന്നിരുന്നു. ഷാഹിന്റെ വിവാഹത്തിനാണ് സാപ്പിയെ ആദ്യമായി എല്ലാവരും നേരിട്ട് കാണുന്നത്.
 
2022 മാര്‍ച്ചിലായിരുന്നു സിദ്ദിഖിന്റെ മകന്‍ ഷാഹിന്റെ വിവാഹം നടന്നത്. ഡോക്ടറായ അമൃതയാണ് ഷാഹിന്റെ ഭാര്യ. അന്ന് വലിയ ആഘോഷമായി നടത്തിയ വിവാഹ ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരനിര പങ്കെടുത്തു. വിവാഹ വേദിയില്‍ സിദ്ദിഖിന്റെ മൂത്തമകനും എത്തിയിരുന്നു. രണ്ട് ആണ്‍കുട്ടികളാണ് നടനുള്ളത്. മൂത്തയാള്‍ സ്‌പെഷ്യല്‍ കിഡ് ആണ്. അതുകൊണ്ടുതന്നെ അധികമാരെയും അറിയിക്കാതെയാണ് മകനെ വളര്‍ത്തിയത്. ഷാഹിന്റെ വിവാഹത്തിനാണ് അദ്ദേഹത്തെ ആദ്യമായി എല്ലാവരും നേരിട്ട് കാണുന്നത്. സാപ്പി എന്നാണ് സ്‌നേഹത്തോടെ സിദ്ദിഖ് അവനെ വിളിക്കാറുള്ളത്. 
 
 ഇത്തരത്തില്‍ ഒരു പ്രശ്‌നമുള്ളതിനാല്‍ സിദ്ദിഖ് പൊതു ഇടങ്ങളില്‍ ഒന്നും മകനെ കൊണ്ടുവരില്ലായിരുന്നു. ഇങ്ങനെ ഒരു മകന്‍ കൂടി സിദ്ദിഖിന് ഉണ്ടെന്ന വിവരം ബന്ധുക്കള്‍ക്കും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു അറിയാവുന്നത് . ഭിന്നശേഷിക്കാരനായത് കൊണ്ട് ആ പേരില്‍ ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താന്‍ ഇത്രയും നാള്‍ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. സിദ്ദിഖും കുടുംബവും സാപ്പിയുടെ ജന്മദിനം ആഘോഷമാക്കിയിരുന്നു. 
 
വീട്ടില്‍ തന്നെയായിരുന്നു പിറന്നാള്‍ ആഘോഷം അന്ന് നടന്നത്. ഹാപ്പി ബര്‍ത്ത് ഡേ എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കേക്കിനു മുന്നില്‍ ചിരിച്ച മുഖത്തോടെ ആയിരുന്നു അന്ന് സാപ്പിയെ കണ്ടത്. അവന്റെ പിന്നിലായി ഷാഹീനും അമൃതയും സിദ്ദിഖും മകളും ഭാര്യയും നില്‍ക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ ആയതിനാല്‍ സാപ്പിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് അമൃതയാണ്. അമൃത എത്തിയതിനുശേഷം ആണ് വീട്ടില്‍ സാപ്പിയുടെ പിറന്നാള്‍ ഇത്രയും ഗംഭീരമായ ആഘോഷിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kalki 2898 AD First Responses:ബാഹുബലി എന്ന എന്ന വന്‍മരം വീണോ? പ്രഭാസിന്റെ കല്‍ക്കിക്ക് ഇന്ത്യയെങ്ങും വമ്പന്‍ സ്വീകരണം, ആദ്യ പ്രതികരണങ്ങള്‍ അറിയാം