Webdunia - Bharat's app for daily news and videos

Install App

നേര് പോലെയുള്ള സിനിമ അല്ല, ജോലികളിലേക്ക് വൈകാതെ കടക്കും, വരാനിരിക്കുന്ന സിനിമയെക്കുറിച്ച് ജീത്തു ജോസഫ്

കെ ആര്‍ അനൂപ്
വെള്ളി, 23 ഓഗസ്റ്റ് 2024 (08:20 IST)
ജീത്തു ജോസഫിന്റെ അടുത്ത സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. നേരിന് ശേഷം വീണ്ടും ഒരു കോര്‍ട്ട് റൂം ഡ്രാമയുമായാണ് സംവിധായകന്‍ വരുന്നത് എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ജീത്തു ജോസഫ്.റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമയായിരുന്നു നേര്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ചിത്രത്തില്‍ ശാന്തി അഭിനയിച്ചിരുന്നു. ഫഹദിന്റെ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത് ശാന്തി തന്നെയാണ്.
 
'നേരിന്റെ സ്‌ക്രിപ്റ്റ് ഞാനും ശാന്തിയും ചേര്‍ന്നാണ് എഴുതിയത്. എന്നാല്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ഞാന്‍ ശാന്തിയെ സഹായിച്ചിട്ടില്ല. നേര് പോലെ ഒരു കോര്‍ട്ട് റൂം ഡ്രാമയല്ല ഇത്. കോടതിയും ഇതില്‍ ഒരു പ്രധാന ഘടകമായി വരുന്നുണ്ടെന്നേയുള്ളൂ. ഇതിന്റെ ഴോണര്‍ ഏതാണെന്ന് ചോദിച്ചാല്‍ ലീഗല്‍ ത്രില്ലര്‍ എന്ന് പറയാന്‍ പറ്റും.
 
 യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് ഇന്‍സ്‌പെയര്‍ഡായ സിനിമയാണിത്. ശാന്തിക്ക് അറിയാവുന്ന ഒരു സംഭവം എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു സിനിമയ്ക്കുള്ള കഥയുണ്ടെന്നു മനസ്സിലായിം അധികം വൈകാതെ ആ സിനിമയുടെ ജോലികളിലേക്ക് കടക്കാന്‍ പറ്റും എന്നാണ് വിശ്വസിക്കുന്നത്. അടുത്തവര്‍ഷം തിയറ്ററില്‍ എത്തും എന്ന് വിചാരിക്കുന്നു',-ജീത്തു ജോസഫ് പറഞ്ഞു
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments