Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' രണ്ടാം വാരത്തിലേക്ക്, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

Ntikkakkakkoru Premondarnn   Renish Abdulkhader

കെ ആര്‍ അനൂപ്

, വ്യാഴം, 2 മാര്‍ച്ച് 2023 (12:46 IST)
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തിയേറ്ററുകളില്‍ രണ്ടാം വാരത്തിലേക്ക്.സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.സ്‌കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രണയകാലം ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. 
 
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിന്റെ 'ജയിലര്‍', സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ഇതാ