Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്കായി,ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയ്ലര്‍

Ntikkakku Premandaarnnu

കെ ആര്‍ അനൂപ്

, ശനി, 4 ഫെബ്രുവരി 2023 (15:04 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള ചിത്രം തിയേറ്റുകളില്‍ എത്തുകയാണ്.'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. ബാല്യകാല പ്രണയവും വര്‍ഷങ്ങള്‍ക്കു ശേഷം പ്രണയിനിയെ കണ്ടുമുട്ടുകയും ചെയ്യുന്ന നായകനിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രം തന്നെയാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. 
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. 
 
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴുക്ക് പറ്റും, പാന്റ് ചുളിയും എന്നൊന്നും ചിന്തിച്ചില്ല'; ആ വൈറല്‍ ചിത്രത്തിന് പിന്നില്‍, മമ്മൂട്ടി പറയുന്നു