Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിൽ ശ്രീകുമാർ മേനോന്റെ ഒടിവിദ്യ ഏറ്റു, 10 ദിവസത്തിനിടെ ചിത്രം കണ്ടത് 63 ലക്ഷത്തിലധികം പേർ

ബോളിവുഡിൽ ശ്രീകുമാർ മേനോന്റെ ഒടിവിദ്യ ഏറ്റു, 10 ദിവസത്തിനിടെ ചിത്രം കണ്ടത് 63 ലക്ഷത്തിലധികം പേർ
, തിങ്കള്‍, 2 മെയ് 2022 (18:22 IST)
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഒടിയന്റെ ഹിന്ദി പതിപ്പിന് ഉജ്ജ്വല സ്വീകരണം. യൂട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് 'ഒടിയൻ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രിൽ 23ന് റിലീസ് ചെയ്‌ത ചിത്രം ഇതുവരെയായി 63 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
 
കേരളത്തിൽ റിലീസ് ദിവസം ഏറ്റവും കൂടുതൽ ക‌ളക്ഷൻ നേടിയ രണ്ടാമത് ചിത്രമാണ് ഒടിയൻ. കെ‌ജിഎഫ് 2 വരും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മോഹൻലാല്‍ നായകനായ ഒടിയൻ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകണം: സംസ്ഥാന സർക്കാരിനോട് ദേശീയ വനിതാ കമ്മീഷൻ