Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെന്നിന്ത്യൻ സിനിമ ബോളിവുഡിനെ വൈറസ് പോലെ ആക്രമിക്കുകയാണ്: വാക്‌സിൻ കണ്ടുപിടിക്കണമെന്ന് രാം ഗോപാൽ വർമ

തെന്നിന്ത്യൻ സിനിമ ബോളിവുഡിനെ വൈറസ് പോലെ ആക്രമിക്കുകയാണ്: വാക്‌സിൻ കണ്ടുപിടിക്കണമെന്ന് രാം ഗോപാൽ വർമ
, ചൊവ്വ, 26 ഏപ്രില്‍ 2022 (18:21 IST)
തെന്നിന്ത്യന്‍ സിനിമാലോകം ബോളിവുഡിനെ വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണെന്ന് സംവിധായകൻ രാം ഗോപാൽ വർമ. തെന്നിന്ത്യൻ സിനിമകളുടെ ഹിന്ദി റീമേക്ക് പാഴ്‌ചിലവാണെന്നും അതിന്റെ ഉദാഹരണമാണ് ജേഴ്‌സി സിനിമയുടെ കളക്ഷനെന്നും അദ്ദേഹം വ്യക്തമാക്കി.
 
പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയങ്ങള്‍ക്ക് ശേഷം ഇനി റീമേക്കിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എന്തെന്നാൽ തെന്നിന്ത്യൻ സിനിമകൾ അതേപടി പ്രേക്ഷകർ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ഇത് ബോളിവുഡിന് കനത്ത തിരിച്ചടിയാണ്.
 
റീമേക്ക് ചെയ്യുന്നതിന് പകരം ചിത്രങ്ങള്‍ ഡബ്ബ് ചെയ്തിറക്കുന്നതാണ് നല്ലത്. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന കഥയാണെങ്കില്‍ താരമോ ഭാഷയോ നോക്കാതെ അവർ കാണുമെന്ന് ഉറപ്പാണ്.തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കോവിഡ് വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണെന്നും ഇതിനെതിരെ വാക്‌സിൻ ബോളിവുഡ് കണ്ടുപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണമൊന്നും ആയിട്ടില്ല,ജീവിച്ചുപോയ്‌ക്കോട്ടെയെന്ന് റിമി ടോമി, വീഡിയോ