Odum Kuthira Chadum Kuthira: ഓടും കുതിര ചാടും കുതിരയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കി നെറ്ഫ്ലിക്സ്: എപ്പോൾ കാണാം?
ഓണം റിലീസായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഓണചിത്രങ്ങളുടെ റിലീസിൽ സമ്മിശ്ര പ്രതികരണം ലഭിക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഇത്. അൽത്താഫ് സലിം ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഓണം റിലീസായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കല്യാണ ദിവസം കുതിരപ്പുറത്തു നിന്ന് വീണ് കോമയിലായിപ്പോകുന്ന നായകനും പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. എബി മാത്യു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. നിധി എന്ന കഥാപാത്രത്തെ കല്യാണിയും അവതരിപ്പിച്ചിരിക്കുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയതിന്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തും.
ഫഹദിനെയും കല്യാണിയെയും കൂടാതെ ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, രേവതി പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസിന്റേതാണ് സംഗീതം.