Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പാനി ശരത്തിന്റെ ആക്ഷന്‍ ക്യാമ്പസ് ചിത്രം,'പോയിന്റ് റേഞ്ച്' ഓഗസ്റ്റ് 18 ന്

അപ്പാനി ശരത്തിന്റെ ആക്ഷന്‍ ക്യാമ്പസ് ചിത്രം,'പോയിന്റ് റേഞ്ച്' ഓഗസ്റ്റ് 18 ന്

കെ ആര്‍ അനൂപ്

, വെള്ളി, 11 ഓഗസ്റ്റ് 2023 (15:15 IST)
അപ്പാനി ശരത്തിന്റെ ആക്ഷന്‍ ക്യാമ്പസ് ചിത്രം 'പോയിന്റ് റേഞ്ച്' വരുന്നു.സൈനു ചാവക്കാട് സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 18 ന് റിലീസ് ചെയ്യും. 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളായി റിലീസ് ചെയ്യാനാണ് തീരുമാനം. റിയാസ് ഖാന്‍, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ജോയി ജോണ്‍ ആന്റണി, ഷഫീക് റഹ്‌മാന്‍ ,ആരോള്‍ ഡാനിയേല്‍, അരിസ്റ്റോ സുരേഷ്, ചാര്‍മിള, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മിഥുന്‍ സുബ്രനിന്റെ കഥയ്ക്ക് ബോണി അസ്സനാര്‍ തിരക്കഥ ഒരുക്കുന്നു.ടോണ്‍സ് അലക്‌സ് ഛായാഗ്രഹണവും ചിത്രസംയോജനം ടോണ്‍സ് അലക്‌സും നിര്‍വഹിക്കുന്നു.ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ 'ജയിലര്‍' വിജയമായില്ലേ ? കളക്ഷന്‍ റിപ്പോര്‍ട്ട്