Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയില്ല, സൗബിനെതിരെ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിനെ പറ്റി ഒമർ ലുലു

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയില്ല, സൗബിനെതിരെ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിനെ പറ്റി ഒമർ ലുലു
, ബുധന്‍, 6 ജൂലൈ 2022 (14:49 IST)
നടൻ സൗബിൻ ഷാഹിറിനെ മോശമായി പരാമർശിച്ച് സംവിധായകൻ ഒമർ ലുലു ഫേസ്ബുക്കിലിട്ട കുറിപ്പ് എന്ന തരത്തിൽ ഒരു സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഒന്ന് താൻ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഒമർ ലുലു.
 
തൻ്റെ അക്കൗണ്ട് ഹാക്ക് ചെയ്തോ എന്ന് തനിക്കറിയില്ലെന്നും സൗബിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ഒമർ ലുലു പറയുന്നു.
 
ഒമർ ലുലുവിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
 
പ്രിയപ്പെട്ടവരെ , 
എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ സഹീറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ്‌ ചെയ്തതിന്റെ screenshots പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും,പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്.ഇനി എന്റെ  അകൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല.
 
 ശ്രീ സൗബിൻ സഹീറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .
സ്നേഹത്തോടെ ,
ഒമർ ലുലു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'100 ദിവസം ആ വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു'; മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് സൂരജ് തേലക്കാട്