Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 കോടി മുടക്കി, പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുകയെങ്കിലും തിരിച്ച് കൊടക്കൂ; നടി പാര്‍വതി തിരുവോത്തിനോട് സംവിധായകന്‍ ഒമ്മര്‍ ലുലു

18 കോടി മുടക്കി, പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുകയെങ്കിലും തിരിച്ച് കൊടക്കൂ; നടി പാര്‍വതി തിരുവോത്തിനോട് സംവിധായകന്‍ ഒമ്മര്‍ ലുലു

കെ ആര്‍ അനൂപ്

, ശനി, 29 മെയ് 2021 (10:16 IST)
നടി പാര്‍വതി തിരുവോത്തിനെതിരെ സംവിധായകന്‍ ഒമ്മര്‍ ലുലു. വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി നടി എത്തിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഒമ്മര്‍ ലുലുവിന്റെ വിമര്‍ശനം.
 
ഒമ്മര്‍ ലുലുവിന്റെ വാക്കുകളിലേക്ക്
 
'പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്.
 
18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ 'അല്ല്പം മനുഷ്യതം ആവാല്ലോ'- ഒമ്മര്‍ ലുലു കുറച്ചു.
 
താന്‍ സംവിധാനം ചെയ്തു പരാജയപ്പെട്ട ധമാക്ക എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ നിന്ന് പകുതി പ്രതിഫലം മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നും ഒമ്മര്‍ ലുലു പറഞ്ഞു. 
18 കോടി മുടക്കി, പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുകയെങ്കിലും തിരിച്ച് കൊടക്കൂ; നടി പാര്‍വതി തിരുവോത്തിനോട് സംവിധായകന്‍ ഒമ്മര്‍ ലുലു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും അമ്മ; മലയാളത്തിന്റെ സ്റ്റൈലിഷ് നടിയെ മനസിലായോ?