രജനികാന്ത് ചിത്രം ജയിലറിന്റെ റിവ്യു പങ്കുവെച്ച് സംവിധായകന് ഒമര്‍ ലുലു. നെല്‍സണ്‍ എന്ന ഡയറക്ടറുടെ ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്ന് ഒമര്‍ കുറിച്ചു. വിനായകന് വില്ലന്‍ വേഷം നന്നായി ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടി ആയിരുന്നെങ്കില്‍ അതിനു ഡബിള്‍ ഇംപാക്ട് കിട്ടിയേനെ എന്നും ഒമര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒമറിന്റെ കുറിപ്പ് വായിക്കാം
ജയിലര്‍
നെല്‍സണ്‍ എന്ന ഡയറക്ടറുടെ ഗംഭീര തിരിച്ചുവരവ്വ്
രജനി അണ്ണന്റെ സ്വാഗ് ഒന്നും പറയാനില്ല
പിന്നെ ലാലേട്ടന് ശിവരാജ് കുമാര്‍
വിനായകന് കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,ആദ്യം പ്ളാന്‍ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഒരു ഡബിള്‍ ഇംപാക്ട് കിട്ടിയേനെ അങ്ങനെയാണെങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ വന്നേനെ