Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ ഇപ്പോഴും ഇഷ്ടമാണ്, ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യും, ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്ത് വേവിക്കുക: ഒമർ ലുലു

Webdunia
ബുധന്‍, 12 ജനുവരി 2022 (16:31 IST)
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യുമെന്നും സംവിധായകൻ ഒമർ ലുലു.ദിലീപ് തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുമെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
ഒമർ ലുലുവിന്റെ കുറിപ്പ് ഇങ്ങനെ

 
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും. അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും.
 
എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം. എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ’
 
അതേസമയം പോസ്റ്റിന് താഴെയെത്തിയ വിമർശനങ്ങളോട് ഒമർ ലുലുവിന്റെ പ്രതികരണം ഇങ്ങനെ
 
ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡന കേസിൽ ആണ്.ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു എന്നെ സ്കൂൾ കാലഘട്ടം മുതൽ ഒരുപാട്‌ inspire ചെയ്ത വ്യക്തിയാണ് ദിലീപ് പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാന്‍ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ ഫേവറേറ്റ് ആണ്.അത്കൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്താ കൊണ്ട്‌ പോയി വേവിക്കുക ഇവിടെ വേണ്ടാ.
 
കേസ് വിധി വരുന്ന വരെ പ്രതിയാണ് അല്ലാതെ കുറ്റക്കാരൻ അല്ലാ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍

ബോബി ചെമ്മണ്ണൂരിനു വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടരക്കോടി തട്ടിയ കേസിൽ 19കാരൻ പിടിയിൽ

പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചു വച്ച് അധ്യാപകന്‍; തീര്‍ത്തു കളയുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി

പുറത്തിറങ്ങിയാൽ കാണിച്ച് തരാം, പള്ളയ്ക്ക് കത്തികയറ്റും: മൊബൈൽ ഫോൺ പിടിച്ചുവെച്ചതിൽ പ്രധാനാധ്യാപകനെതിരെ പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി

അടുത്ത ലേഖനം
Show comments