Publish Date: Wed, 12 Jan 2022 (15:12 IST)
Updated Date: Wed, 12 Jan 2022 (15:14 IST)
ഡിസംബര്‍ 20നായിരുന്നു 'അറിയിപ്പ്' പൂജ ചടങ്ങുകളോടെ ആരംഭിച്ചത്. കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ചാക്കോച്ചന്‍ പങ്കുവെച്ചു.
ഗ്രേറ്റര്‍ നോയിഡയിലാണ് ഷൂട്ടിംഗ്.
സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.