ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഒമിക്രോണ്‍ സാധ്യത കണ്ടെത്തിയാല്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണം കടുപ്പിക്കാനാണ് ആലോചന. ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളില്‍ പത്തിലൊന്ന് കേസുകള്‍ കേരളത്തിലാണ്. രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 578 ആണ്. ഇതില്‍ കേരളത്തില്‍ മാത്രം 57 രോഗികളുണ്ട്. ഡല്‍ഹിയില്‍ 142 കേസുകളും മഹാരാഷ്ട്രയില്‍ 141 കേസുകളും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.