Onam Release: ലോകയോ ഹൃദയപൂര്‍വ്വമോ? ബുക്ക് മൈ ഷോയില്‍ മുന്നിലാര്?

നിഹാരിക കെ.എസ്
വെള്ളി, 29 ഓഗസ്റ്റ് 2025 (07:50 IST)
ഈ ഓണക്കാലം ബോക്‌സ് ഓഫീസില്‍ ഓണത്തല്ല് കാണാം. രണ്ട് സിനിമകളാണ് ഇന്നലെ റിലീസ് ആയത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്‍ശന്‍-നസ്ലെന്‍ കൂട്ടുകെട്ടിന്റെ ലോകയുമാണ് ഇത്. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
 
രണ്ട് സിനിമകളും വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലേക്ക് എത്തിയത്. ആ പ്രതീക്ഷകള്‍ ഒരുപോലെ കാത്തിരിക്കുകയാണ് ഈ സിനിമകൾ. ലോക മലയാളം ഇതുവരെ കാണാത്തൊരു സൂപ്പര്‍ ഹീറോ മൂവിയായി അത്ഭുതപ്പെടുത്തുമ്പോള്‍, മലയാളിയെ നൊസ്റ്റാള്‍ജിയയിലേക്ക് കൂട്ടുക്കൊണ്ടു പോകുന്ന ഫീല്‍ ഗുഡ് ചിത്രമായി മാറുകയാണ് ഹൃദയപൂര്‍വ്വം.
 
ബോക്‌സ് ഓഫീസില്‍ തുടക്കത്തില്‍ ചെറിയ രീതിയിലെങ്കിലും മേൽക്കോയ്മ മോഹൻലാൽ ചിത്രത്തിനായിരുന്നു. ഓണക്കാലത്ത് എത്തുന്ന മോഹന്‍ലാല്‍ ചിത്രം, വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം തുടങ്ങിയ അനുകൂല ഘടകങ്ങളാണ് ചിത്രത്തിന് തുണയായത്. ഈ ഹൈപ്പ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങിലും കാണാന്‍ സാധിച്ചു. ബുക്ക്‌മൈ ഷോയില്‍ ഉച്ചവരെ ഹൃദയപൂര്‍വ്വത്തിനായിരുന്നു മുന്‍തൂക്കം. 
 
എന്നാല്‍ ഒട്ടും പിന്നിലല്ലാതെ തന്നെ ലോകയും ഉണ്ടായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഒരു മണിക്കൂറില്‍ ലോക ഹൃദയപൂര്‍വ്വത്തെ മറി കടന്നിട്ടുണ്ട്. അവസാന ഒരു മണിക്കൂറില്‍ മാത്രം ഹൃദയപൂര്‍വ്വത്തിന്റെ 6.52K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ ബുക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ ലോകയ്ക്കായി ബുക്ക് ചെയ്യപ്പെട്ടത് 8.1k ടിക്കറ്റുകളാണ്. 
 
ആദ്യ ദിവസം വൈകിട്ട് അഞ്ചു മണി വരെ ഹൃദയപൂര്‍വ്വം നേടിയത് 2.20 കോടിയാണെന്നാണ് അനൗദ്യോഗിക കണക്ക്. ലോക 1.39 കോടി നേടിയതായും റിപ്പോര്‍ട്ട് പറയുന്നു. ഒരു ദിവസത്തെ മുഴുവൻ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments