മമ്മൂട്ടിയുടെ കടയ്ക്കല്‍ ചന്ദ്രന് അന നെറ്റ്ഫ്‌ലിക്‌സ് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. തിയേറ്ററില്‍ കാണാന്‍ സാധിക്കാത്ത പ്രേക്ഷകര്‍ സിനിമ ആദ്യം തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടു. നടി പേര്‍ളി മാണി അടക്കമുള്ളവര്‍ സിനിമ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.യുഎഇയിലെ നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിംഗില്‍ നമ്പര്‍ 2 ആയി സിനിമ കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഏപ്രില്‍ 27നാണ് വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.