Publish Date: Fri, 02 Apr 2021 (15:02 IST)
Updated Date: Fri, 02 Apr 2021 (15:05 IST)
ഈ വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തുവന്ന രണ്ടാമത്തെ ചിത്രമാണ് 'വണ്‍'. മാര്‍ച്ച് 26 ന് റിലീസ് ചെയ്ത സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം കേരളത്തിന് പുറത്തും റിലീസ് ചെയ്യുകയാണ് നിര്‍മ്മാതാക്കള്‍. ഇന്നുമുതല്‍ കേരളത്തിന്റെ തിയേറ്ററുകളിലും 'വണ്‍' പ്രദര്‍ശനത്തിനെത്തും.
കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുമ്പോള്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപിയും വേഷമിടുന്നു. ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സിനിമ വലിയ വിജയമായി.സിനിമയിലെ 'റൈറ്റ് ടു റീ കാള്‍' എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. മധു, ജോജു ജോര്‍ജ്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.