പിണറായി സ്റ്റൈലില്‍ മമ്മൂട്ടി, ‘വണ്‍’ ഞെരിപ്പന്‍ ടീസര്‍ !

സുബിന്‍ ജോഷി
ശനി, 7 മാര്‍ച്ച് 2020 (17:26 IST)
"അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടുചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസി എന്ന വാക്കിന്‍റെ അര്‍ത്ഥം അതാണ്” - മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ ഇത് പറയുമ്പോള്‍ തിയേറ്റര്‍ കിടുങ്ങുമെന്നുറപ്പ്. ഈ ഡയലോഗ് ഉള്‍ക്കൊള്ളിച്ച ‘വണ്‍’ രണ്ടാം ടീസര്‍ പുറത്തിറങ്ങി.
 
കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുണ്ടെന്നുള്ള സൂചനകളാണ് രണ്ടാമത്തെ ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. നടപ്പിലും നോട്ടത്തിലുമൊക്കെ ഒരു പിണറായി സ്റ്റൈല്‍.  പിണറായി ടച്ചുള്ള ഡയലോഗുകളും മമ്മൂട്ടിക്ക് ഈ ചിത്രത്തിലുണ്ട് എന്നാണ് വിവരം‍.
 
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.
 
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വണ്‍ ഏപ്രില്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

World Introvert Day: ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു ദിവസമുണ്ട്

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യക്ക് എപ്പോള്‍ സാധിക്കും

അടുത്ത ലേഖനം
Show comments