‘കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്ക‘ !

ചിപ്പി പീലിപ്പോസ്

ശനി, 7 മാര്‍ച്ച് 2020 (11:40 IST)
ബോബി, സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ വിഷുവിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആദ്യമായി മമ്മൂട്ടിയുടെ വർക്ക് ചെയ്തതിന്റെ അനുഭവം തുറന്നു പറയുകയാണ് സംവിധായകൻ.
 
വണ്ണിലേക്ക് മമ്മൂട്ടി എത്തിയതെങ്ങനെയെന്നും സന്തോഷ് പറയുന്നു. എനിക്ക് മമ്മൂക്കയെ നേരത്തെ പരിചയമൊന്നമില്ല. അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുമില്ല. വണ്ണിന്റെ വൺ ലൈനുമായി മുന്നോട്ട് പോകുന്നതിനിടെ അദ്ദേഹത്തെ കണ്ടു. സ്നേഹത്തോടേയും ബഹുമാനത്തോടെയുമാണ് അദ്ദേഹം സംസാരിച്ചത്. കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്ക. സന്തോഷ് പറഞ്ഞു.
 
ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം രജിത് ഒരു ചൊറിയനാണെന്ന് സുജോ, നേരത്തേ നല്ല സ്വഭാവം ആയിരുന്നില്ലെന്ന് രഘു, സമ്മതിച്ച് അഭിരാമിയും അമൃതയും; അണ്ണന്റെ പിള്ളേര് പൊളിയാണ് !