Webdunia - Bharat's app for daily news and videos

Install App

‘ജനങ്ങളെ ഭരിക്കാനല്ല ജനാധിപത്യ സര്‍ക്കാര്‍’ - പൊട്ടിത്തെറിച്ച് മമ്മൂട്ടി, തരംഗമായി ‘വണ്‍’ ടീസര്‍ !

അനിരാജ് എ കെ
വ്യാഴം, 20 ഫെബ്രുവരി 2020 (17:58 IST)
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘വണ്‍’ ഉടന്‍ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നിരിക്കുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
 
‘ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല സര്‍ ജനാധിപത്യ സര്‍ക്കാര്‍, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ്’ - എന്ന പഞ്ച് ഡയലോഗുമായി മമ്മൂട്ടി തകര്‍ക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.
 
അധികാരം എന്തിനുവേണ്ടിയാണെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാവുന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി ഈ സിനിമയില്‍ കസറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് വണ്‍ സംവിധാനം ചെയ്‌തിരിക്കുന്നത്.
 
ബോബി - സഞ്‌ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ജോജുവും മുരളി ഗോപിയും നിര്‍ണായക വേഷങ്ങളിലെത്തുന്നു. വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. നിര്‍മ്മാണം ആര്‍ ശ്രീലക്ഷ്‌മി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!

അടുത്ത ലേഖനം
Show comments