Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരുമ്പാവൂരിലെ സദാചാര ഗുണ്ടാ ആക്രമണം : പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ്

പെരുമ്പാവൂരിലെ സദാചാര ഗുണ്ടാ ആക്രമണം : പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ്

അഭിറാം മനോഹർ

, വ്യാഴം, 20 ഫെബ്രുവരി 2020 (17:43 IST)
കൊച്ചിയിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയ കേസിലെ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മൂന്നംഗ സംഘം മർദ്ദിച്ചത്. കേസിലെ പ്രതികളായ പെരുമ്പാവൂർ രായമംഗലം സ്വദേശികളായ അമൽ കണ്ടംപറമ്പിൽ, കിരൺ പറമ്പിവീട്ടിൽ, ബേസിൽ പള്ളിയാംപുറത്ത് എന്നിവർക്കെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
 
പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ആണ് സംഭവം നടന്നത്. ബൈക്കിൽ ഭാര്യയുമായി പോകുകയായിരുന്ന ശ്രീജേഷിനെ 3 യുവാക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇവർ തന്നെ ശ്രീജേഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ശ്രീജേഷ് മദ്യപിച്ച് ബൈക്കില്‍നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്.സംഭവത്തില്‍ പോലീസ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പറക്കാനാവാത്ത പ്രാവും നടക്കാനാവാത്ത പട്ടിക്കുട്ടിയും തമ്മില്‍ അടിപൊളി സൌഹൃദം, ഉമ്മവച്ചും കെട്ടിപ്പിടിച്ചും സ്നേഹപ്രകടനം!