ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന് തന്റെ നോവലിലെ പ്രധാനകഥാപാത്രമായി മമ്മൂട്ടിയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍. ഇട്ടിക്കോരയുടെ ആദ്യവായനക്കാരില്‍ ഒരാളാണ് മമ്മൂക്കയെന്നും ടി ഡി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലായിരുന്നു ടി ഡി രാമകൃഷ്ണന്റെ പരാമര്‍ശം.
ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള നോവലാണ്. സിനിമയാവുകയാണെങ്കില്‍ മമ്മൂക്കയല്ലാതെ മറ്റൊരാളെ നായകനായി സങ്കല്‍പ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര അദ്ദേഹം വായിക്കുന്ന വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചിരുന്നു. ആ കാലം മുതലുള്ള സൗഹൃദമാണ് ഭ്രമയുഗത്തിലേക്ക് നയിച്ചത്. ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു.