Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരെയും വേദനിപ്പിക്കാനല്ല കത്തെഴുതിയത്, ദ്വീപിനായി മമ്മൂട്ടി ചെയ്‌ത കാര്യങ്ങൾ അറിഞ്ഞു

ആരെയും വേദനിപ്പിക്കാനല്ല കത്തെഴുതിയത്, ദ്വീപിനായി മമ്മൂട്ടി ചെയ്‌ത കാര്യങ്ങൾ അറിഞ്ഞു
, ഞായര്‍, 6 ജൂണ്‍ 2021 (15:16 IST)
ലക്ഷദ്വീപ് ക്യാമ്പയിൻ കത്തിപടരുന്നതിനിടെ മമ്മൂട്ടിയ്ക്ക് ലക്ഷദ്വീപ് നിവാസിയായ ഒരു യുവാവ് എഴുതിയ തുറന്ന പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അന്ന് മമ്മൂട്ടിയെ വിമർശിച്ചെഴുതിയ കുറിപ്പിന് ശേഷം മമ്മൂട്ടി ദ്വീപിനായി ചെയ്‌ത കാര്യങ്ങൾ പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും പോസ്റ്റ് ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായും യുവാവ് പറയുന്നു.
 
സമൂഹമാധ്യമങ്ങളൊന്നും സജീവമല്ലായിരുന്ന സമയത്ത് പോലും ലക്ഷദ്വീപിന് ആശ്വാസവുമായി പല തവണ മമ്മൂട്ടി എത്തിയിരുന്നുവെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്നും 2006/2007ൽ മമ്മൂട്ടി ലക്ഷദ്വീപിൽ നടത്തിയ കാഴ്‌ച മെഡിക്കൽ ക്യാമ്പിന്റെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് മുഹമ്മദ് സ്വാധിക്ക് എഴുതുന്നു.
 
മുഹമ്മദ് സ്വാദിക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
 
മമ്മുക്കയ്ക്ക് ലക്ഷദ്വീപിൽ
നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു ... ലക്ഷദ്വീപ് വിഷയത്തിൽ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിൽ പല ഓൺലൈൻ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ലെറ്റർ ഒരു വാർത്തയായ് മാറുകയും ചെയ്തിരുന്നു
മമ്മുക്കയോടുള്ള ഇഷ്ട്ടം ഒന്ന് തന്നെയാണ് അത്തരത്തിൽ ഒരു തുറന്ന കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്,
 
  മലായാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ  ഞങ്ങൾ ഇഷ്ട്ടപ്പെടുന്ന മലയാളത്തിൻ്റെ മഹാനടൻ്റെ പിന്തുണ ആഗ്രഹിച്ചു എന്നത് കൊണ്ട് മാത്രം, 
ഷേശം മമ്മുക്കയുടെ international fans association പ്രസിഡൻ്റും  PROയും കൂടിയായ റോബർട്ട് കുര്യാക്കോസുമായ് സംസരിക്കാൻ അവസരം ലഭിച്ചപ്പോഴാണ്, നമ്മുടെ ചിന്തകൾക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മുക്കാടെ കരുതൽ എന്ന് മനസിലാക്കാൻ സാധിച്ചത്.
 
കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നുമായി ചേർന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായ് മമ്മുക്ക ഒരു മെഡിക്കൽ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചരിന്നു. കാഴ്ച്ച പദ്ധതി കേരളത്തിൽ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്ക യുടെ പ്രത്യേക താല്പര്യം മുൻ നിർത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്.   പതിനഞ്ച് അംഗ മെഡിക്കൽ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബർട്ടിൽ  നിന്നും അറിയാൻ സാധിച്ചു
 
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പിന്തുണക്കുമപ്പുറമാണ് മമ്മുക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതൽ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി.
വരും നാളുകളിൽ മമ്മുക്ക ടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടെലി മെഡിസിൻ സിസ്റ്റം ലക്ഷദ്വീപിൽ കോർഡിനേറ്റ് ച്ചെയ്യണമെന്നും ഭാവിയിൽ ഇത്തരം പരിപാടികൾക്ക് എല്ലാ വിധ പിന്തുണ  ഉണ്ടാവണമെന്നും കൂടി അദേഹം ആവശ്യപ്പെട്ടു.
 
എന്തായാലും അന്നതെ 10 രൂപയുടെയും ബിരിയാണിയുടെയും സ്നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങൾക്ക് തിരിച്ച് തരുന്നു എന്നറിയാൻ സാധിച്ചതിലും ഒരു പാട് സന്തോഷം 
കത്ത് മമ്മുക്ക കണ്ടിരുന്നതായും അറിയാൻ കഴിഞ്ഞു., ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്... മമ്മുക്കക്കോ മമ്മുക്കയുമായ് ബന്ധപ്പെട്ട  ആർക്കെങ്കിലും ആ കത്ത് കാരണം മാനസികമായ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ഹൃദയത്തിൻ്റെ ഭാഷയിൽ  ക്ഷമ ചോദിക്കുന്നു ! 
 
തെറ്റ് മനസിലാക്കിയാൽ അത് തിരുത്തേണ്ടതും ഒരു ധർമ്മമാണെന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെയാണ് ഈ മറുപടി കുറിപ്പ് ....!
 മലയാള മണ്ണിൻ്റെ പിൻബലത്തോടെ  നാടിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. 
സസ്നേഹം.. 
മുഹമ്മദ് സ്വാദിക്ക് കവരത്തി ലക്ഷദ്വീപ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ ദിലീപ്‌കുമാർ ആശുപത്രിയിൽ