Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡുകളെക്കുറിച്ച് പരാതിയുണ്ടോ ? ആപ്പ് വഴി അറിയിക്കാമെന്ന് മമ്മൂട്ടി !

റോഡുകളെക്കുറിച്ച് പരാതിയുണ്ടോ ? ആപ്പ് വഴി അറിയിക്കാമെന്ന് മമ്മൂട്ടി !

കെ ആര്‍ അനൂപ്

, ശനി, 5 ജൂണ്‍ 2021 (09:56 IST)
പി.ഡബ്ല്യൂ.ഡി. 4 യു എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് മമ്മൂട്ടി വീഡിയോ പുറത്തിറങ്ങിയത്. കേരളത്തിലെ റോഡുകളെക്കുറിച്ചുള്ള പരാതികള്‍ ജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
 
ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന പരാതികള്‍ ഈമെയില്‍, എസ്എംഎസ് വഴി ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കുകയും അതിനുള്ള പരിഹാരം കാണുകയും ചെയ്യും. പരാതി പരിഹാരം ആയാല്‍ അതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. തുടര്‍ വിവരങ്ങള്‍ പരാതിക്കാരന് ആപ്പിലൂടെ ലഭ്യമാകും. അത്തരത്തില്‍ റോഡുകളുടെ പരിപാലനം ജനകീയമാക്കുകയാണ് ലക്ഷ്യം വെക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍