Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ ജോലി ഇല്ലാത്തതിന്റെ പേരില്‍ കല്യാണം നടക്കുന്നില്ലേ ? ഇത് നിങ്ങളുടെ കൂടി കഥയാണ്, 'ഒരപാര കല്യാണവിശേഷം' വരുന്നു!

Kerala wedding Kerala wedding problems marriage issues Kerala boys Kerala Sarkar jobs Kerala government job government job wedding

കെ ആര്‍ അനൂപ്

, ബുധന്‍, 22 നവം‌ബര്‍ 2023 (10:21 IST)
'ഒരപാര കല്യാണവിശേഷം', ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കല്യാണ കാര്യം തന്നെയാണ് സിനിമ പറയുന്നത്. സര്‍ക്കാര്‍ ജോലി ഇല്ലാത്തതിന്റെ പേരില്‍ വിവാഹം എന്നത് സ്വപ്നം കാണാന്‍ പോലും പറ്റാതെ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം യുവാക്കളാണ് കഥ കൂടിയാണ് സിനിമ പറയുന്നത്.ഭഗത് മാനുവല്‍, കൈലാഷ്, അഷ്‌ക്കര്‍ സൗദാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തന്‍പുര രചനയും സംവിധാനവും നിര്‍വഹിക്കുന്നു. നവംബര്‍ 30നാണ് സിനിമയുടെ റിലീസ്.
 
ശിവാനി ഭായ്, ഭീമന്‍ രഘു, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ശിവദാസ് മട്ടന്നൂര്‍, ഉല്ലാസ് പന്തളം, നസീര്‍ സംക്രാന്തി, സുധീര്‍ പറവൂര്‍, ശിവദാസ് മാറമ്പിള്ളി, കണ്ണൂര്‍ ശ്രീലത, രശ്മി അനില്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നത്.സ്‌ക്രീന്‍ വ്യൂ പ്രൊഡക്ഷന്‍സിന്റെയും വാകേരി സിനിമാസിന്റെയും ബാനറില്‍ അജയന്‍ വടക്കയില്‍, മനോജ് കുമാര്‍ കരുവാത്ത്, പുരുഷോത്തമന്‍ ഇ. പിണറായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലി ദ്വീപില്‍ ഗ്ലാമറസായി റിമ കല്ലിങ്കല്‍,ചുവന്ന ബിക്കിനി ഫോട്ടോഷൂട്ട് വൈറല്‍