Publish Date: Tue, 03 Nov 2020 (14:37 IST)
Updated Date: Tue, 03 Nov 2020 (14:38 IST)
ഒരു ഇടവേളയ്ക്കു ശേഷം നവ്യ നായർ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ഒരുത്തീ'. സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കലിനെയും രമ്യ നമ്പീശനെയും കണ്ടതിൻറെ സന്തോഷത്തിലാണ് നവ്യ. കാലങ്ങൾക്കു ശേഷമുള്ള ഒത്തുകൂടലിനുശേഷം നവ്യ കുറിച്ച വാക്കുകള്‍:
"ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി, ഒപ്പം സംവിധായകൻ വികെപിയും. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ
പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി(vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേ). അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു. അവളെ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്ക്. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും. ആനന്ദലബ്‌ധിക്കിനി എന്തു വേണ്ടൂ.. പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി. കുശലം. കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോ.. ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല, ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു.. അങ്ങനെ ഒരു ചെറിയ സന്തോഷം..
റിമ കല്ലിങ്കൽ എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക.
രമ്യ നമ്പീശൻ കൂട്ടത്തിലെ പാട്ടുകാരി, ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു.
ഷബ്‌ന എന്റെ ഡാൻസ് മേറ്റ്.
-നവ്യ നായർ കുറിച്ചു.