ബോക്‌സറായി ആര്യ, 'സാർപ്പട്ട പരമ്പരൈ' വരുന്നു !

കെ ആർ അനൂപ്
ബുധന്‍, 2 ഡിസം‌ബര്‍ 2020 (20:22 IST)
നടൻ ആര്യ ബോക്സർ ആയി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിന് ‘സാർപ്പട്ട പരമ്പരൈ’ എന്ന് പേര് നൽകി. പാ. രഞ്ജിത്ത്  സംവിധാനം ചെയ്യുന്ന ഈ സിനിമ ആര്യയുടെ മുപ്പതാമത്തെ ചിത്രംകൂടിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
 
 ബോക്സിങ് താരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സാർപ്പട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് ജീവിതം വരച്ചു കാണിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നാണ് സൂചന. കെ-9 സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.
 
 പാ. രഞ്ജിത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ഛായാഗ്രാഹകൻ മുരളിയും സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഈ ചിത്രത്തിൻറെയും ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണം; പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി

K Surendran: 'വട്ടിയൂര്‍ക്കാവ് എനിക്ക് വേണം'; വീണ്ടും ശ്രീലേഖയ്ക്കു 'ചെക്ക്', സുരേന്ദ്രന്‍ ഉറപ്പിച്ചു

Assembly Election 2026: വീണ ജോര്‍ജും ജെനീഷ് കുമാറും വീണ്ടും മത്സരിക്കും

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം; മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ മുസ്ലിം ലീ​ഗ്; യുഡിഎഫിൽ പ്രതിസന്ധി

അടുത്ത ലേഖനം
Show comments