നവ്യാ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പാതിരാത്രി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. മമ്മൂട്ടിയെ നായകനാക്കി പുഴു എന്ന സിനിമ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകയാണ് റത്തീന.നവ്യ നായര്‍ക്കും സൗബിനുമൊപ്പം സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും സിനിമയില്‍ നിര്‍ണായക വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.
നവ്യാ നായര്‍ ആദ്യമായി മുഴുനീള പോലീസ് വേഷത്തില്‍ എത്തിയ സിനിമയാണിത്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയ നല്ലൊരു താരനിരയും സിനിമയിലുണ്ട്. ജേക്‌സ് ബിജോയാണ് സിനിമയുടെ സംഗീതം. ഛായാഗ്രാഹണം ഷെഹ്നാദ് ജലാല്‍.
മനോരമാ മാക്‌സിലൂടെ സിനിമ ഒടിടീയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.