ആദ്യ സിനിമ പരാജയമായി, 10 വർഷം അവസരത്തിനായി നടന്നു, പുതിയൊരു തുടക്കം തന്നത് ഷെയ്ൻ നിഗം: രാഹുൽ സദാശിവൻ
തന്റെ ആദ്യ സിനിമയായ റെഡ് റെയ്ന്‍ 2013ല്‍ ചെയ്‌തെങ്കിലും ഭൂതകാലം എന്ന സിനിമയോടെയാണ് രാഹുല്‍ ശ്രദ്ധിക്കപ്പെടുന്നത്.
തുടര്‍ച്ചയായി ഹൊറര്‍ സിനിമകളൊരുക്കി മലയാളികളെ കയ്യിലാക്കിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. വെള്ള സാരിയും രാത്രിയിലെ ഗാനരംഗവുമായി കണ്ടിരുന്ന സ്ഥിരം യക്ഷി പാറ്റേണിനെ ഇല്ലാതെയാക്കി എന്നതാണ് രാഹുല്‍ സദാശിവന്‍ ചിത്രങ്ങള്‍ വരുത്തിയ വലിയ മാറ്റം.ഒപ്പം കഥാപാത്രങ്ങളെ സൈക്കോളജിക്കലായി വിശകലനം ചെയ്യുന്ന രീതിയും രാഹുലിന്റെ പ്രത്യേകതയാണ്. തന്റെ ആദ്യ സിനിമയായ റെഡ് റെയ്ന്‍ 2013ല്‍ ചെയ്‌തെങ്കിലും ഭൂതകാലം എന്ന സിനിമയോടെയാണ് രാഹുല്‍ ശ്രദ്ധിക്കപ്പെടുന്നത്.
തുടര്‍ന്ന് ഭ്രമയുഗം, ഡിയസ് ഈറ തുടങ്ങിയ സിനിമകളിലൂടെ മലയാളിയെ ഞെട്ടിച്ച രാഹുല്‍ ഇതാ തന്റെ ആദ്യ സിനിമയുടെ പരാജയത്തെ പറ്റിയും എന്തുകൊണ്ട് രണ്ടാം സിനിമ ചെയ്യാന്‍ ഇത്രയും വര്‍ഷമെടുത്തു എന്നതിനെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കോളേജ് പഠനം കഴിഞ്ഞയുടനെ ചെയ്ത സിനിമയായിരുന്നു റെഡ് റെയ്ന്‍. എങ്ങനെയാണ് പ്രേക്ഷകര്‍ സിനിമയുമായി കണക്ടാകുന്നത് എന്നെല്ലാം അന്ന് പഠിച്ചുവരുന്നതെയുള്ളു. തുടക്കകാരന്റെ പല പാളിച്ചകളും വന്ന സിനിമയായിരുന്നു. അന്ന് അങ്ങനൊരു സിനിമ ഇറങ്ങിയത് പോലും ആരും അറിഞ്ഞിരുന്നില്ല. ഇന്ന് പലരും ആ സിനിമ കാണുന്നു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്.
ആദ്യ സിനിമ വിജയിക്കാതിരുന്നതോടെ പിന്നീടൊരു അവസരം ലഭിക്കുക എന്നത് പ്രയാസമായിരുന്നു. ശ്രമിക്കാതിരുന്നിട്ടല്ല,മലയാളത്തിലെ ഒട്ടുമിക്ക നടന്മാരെയും സംവിധായകരെയും നിര്‍മാതാക്കളെയുമെല്ലാം പോയി കണ്ടിരുന്നു. ഒടുവില്‍ എനിക്കൊരു തുടക്കം തന്നത് ഷെയ്ന്‍ നിഗമാണ്. ഷെയ്‌നാണ് ഭൂതകാലത്തിന്റെ കഥ ഇഷ്ടപ്പെട്ടതിന് ശേഷം അന്‍വര്‍ റഷീദിന്റെ അടുത്തെത്തിക്കുന്നത്. അങ്ങനെ 10 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ പിന്നെയുമൊരു അവസരം ലഭിച്ചു. ഭൂതകാലം സംഭവിച്ചു. ഇപ്പോള്‍ ഡീയസ് ഈറെയില്‍ എത്തിനില്‍ക്കുന്നു. രാഹുല്‍ സദാശിവന്‍ പറയുന്നു.