Publish Date: Wed, 13 Jul 2022 (14:25 IST)
Updated Date: Wed, 13 Jul 2022 (14:27 IST)
പത്മ റിലീസിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം. ജൂലൈ 15ന് പ്രദര്‍ശനത്തിനെത്തുന്ന അനൂപ് മേനോന്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവന്നു. എല്ലാ ഭാര്യമാര്‍ക്കും സമര്‍പ്പണം എന്ന് പറഞ്ഞു കൊണ്ടാണ് നായിക കൂടിയായ സുരഭി ലക്ഷ്മി ടീസര്‍ പങ്കുവെച്ചത്.
അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്.നിനോയ് വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു.