Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ച ചെയ്യപ്പെടും,പത്തൊന്‍പതാം നൂറ്റാണ്ടിലെ സിജു വില്‍സണിന്റെ പ്രകടനം,അന്‍പതോളം പ്രമുഖ താരങ്ങള്‍, വിശേഷങ്ങളുമായി സംവിധായകന്‍ വിനയന്‍

Siju Wilson (സിജു വില്‍സണ്‍) Indian actor

കെ ആര്‍ അനൂപ്

, ശനി, 2 ജൂലൈ 2022 (10:02 IST)
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അറ്റ്‌മോസ് മിക്‌സിംഗ് പൂര്‍ത്തിയായി. അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ വിനയന്‍ അറിയിച്ചു.
 
വിനയന്റെ വാക്കുകള്‍
 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അറ്റ്‌മോസ് മിക്‌സിംഗ് പൂര്‍ത്തിയായി... അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്യുന്നതാണ്... പുതിയ ട്രെയിലറും റിലീസിനു മുന്‍പായി നിങ്ങളുടെ മുന്നിലെത്തും.ഈ ചിത്രത്തില്‍ സിജു വിത്സണ്‍ എന്ന യുവനായകന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും പ്രേക്ഷകര്‍ ഇഷ്ടപ്പെടും ചര്‍ച്ച ചെയ്യപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു.
    
സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പന്‍ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രന്‍സും, സുദേവ് നായരും അടങ്ങിയ അന്‍പതോളം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹര്‍ഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയന്‍ ചാലിശ്ശേരിയും, എന്‍ എം ബാദുഷയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു.
      
ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോര്‍ട്ട് ഉണ്ടാകുമല്ലോ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമ കുരുക്കോ? പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യില്ലേ !