Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പദ്മാവതി’ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ കോമാളിയാകും’; പ്രതികരണങ്ങളുമായി അര്‍ണബ് ഗോസ്വാമി

‘പദ്മാവതി’ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ കോമാളിയാകും’: അര്‍ണബ് ഗോസ്വാമി

‘പദ്മാവതി’ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ കോമാളിയാകും’; പ്രതികരണങ്ങളുമായി അര്‍ണബ് ഗോസ്വാമി
, ശനി, 18 നവം‌ബര്‍ 2017 (15:45 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്‌മാവതി'യെന്ന സിനിമ റിലീസിനു മുന്നേ വിവാദങ്ങളില്‍ ഇടം പിടിയ്ക്കുകയാണ്. ചിത്രത്തിനെതിരെ പലരും രംഗത്തെത്തിയിരിക്കുകയാണ്. പദ്മാവതിയില്‍ രജപുത്രി റാണിയുടെ വേഷത്തിലെത്തുന്ന ദീപികയുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 
 
സിനിമയുടെ നായിക ദീപികയ്ക്ക് ഭീഷണിയുമായി രജ്പുത് കര്‍ണി സേന രംഗത്ത് വന്നിരുന്നു. ദീപികാ പദുക്കോണിന്റെ തലയറുക്കാനും സഞ്ജയ് ലീലാ ബന്‍സാലിയെ വധിക്കാനും ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരായ അര്‍ണബ് ഗോസ്വാമിയും അജിത് ശര്‍മ്മയും രംഗത്ത് വരുന്നത്.
 
ചിത്രം വിവാദമായതോടെ പദ്മാവതിയുടെ നിര്‍മ്മാതാവ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതികരണങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തന്റെ പ്രൈ ടൈ ഷോയിലൂടെയാണ് അര്‍ണബ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. 
 
 മൂന്ന് മണിക്കൂറില്‍ മനോഹരമായൊരു ഇതിഹാസത്തിന് താന്‍ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം റാണി പദ്മാവതിക്കുള്ള ഏറ്റവും വലിയ ആദരം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ വിജയത്തോടെ കര്‍ണി സേന ഒരിക്കല്‍ കൂടി നാണംകെട്ടെന്നും അര്‍ണബ് പറഞ്ഞു. ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍  കോമാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബിലാല്‍’ വെറുമൊരു സിനിമയല്ല, മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന ആദ്യ ചിത്രമാണത്!