Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പള്ളിമണി' റിലീസ് ജനുവരി അവസാനം, ഫസ്റ്റ് ലുക്ക്

'പള്ളിമണി' റിലീസ് ജനുവരി അവസാനം, ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (10:11 IST)
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രിവ്യൂ കണ്ട് നിരവധി സിനിമ പ്രവര്‍ത്തകര്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു.
 
ചിത്രത്തിന്റെ ട്രൈയിലര്‍ സെന്‍സറിംങ് നേരത്തെ കഴിഞ്ഞിരുന്നു. ജനുവരിയില്‍ കേരളത്തിലെ തിയറ്ററുകളില്‍ ട്രെയിലര്‍ എത്തും. സിനിമ ജനുവരി അവസാനവാരത്തോടെ റിലീസ് ചെയ്യും.
 
സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 40 ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി.ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'പള്ളിമണി'.കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്‍ സിനിമയില്‍, അരങ്ങേറ്റം അമ്മയ്ക്ക് കൂടെ,'കഠിന കഠോരമീ അണ്ഡകടാഹം' പോസ്റ്ററിന് പിന്നിലെ സന്തോഷം